News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരികള്‍ വിറ്റഴിച്ചു; ഈ വ്യവസായിയെ അറിയാം

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കമ്പനിയിലെ ഓഹരികള്‍ വിറ്റഴിച്ചു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഓഹരികള്‍ വിറ്റഴിക്കലിലൂടെ സമാഹരിച്ചത് 132 കോടി രൂപ. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലുള്ള 50 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു 90 കോടി രൂപ സമാഹരിച്ചിരുന്നു.

5 മാസത്തിനിടെ, 90 ലക്ഷം ഓഹരികളുടെ വില്‍പനയിലൂടെ അദ്ദേഹം സമാഹരിച്ചത് 222 കോടി രൂപ. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരികള്‍ വിറ്റു സമാഹരിച്ച തുക വിനിയോഗിക്കുക. ചികിത്സാ സഹായം മുതല്‍ അര്‍ഹരായവര്‍ക്കു വീടു നിര്‍മിക്കാന്‍ വരെ ഫൗണ്ടേഷന്‍ സഹായിക്കുന്നുണ്ട്. സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനങ്ങള്‍ക്കും ഫൗണ്ടേഷന്‍ പിന്തുണ നല്‍കുന്നു.

Author

Related Articles