വൈദ്യുതി പ്രതിസന്ധി: ക്രിപ്റ്റോ മൈനിംഗ് നിരോധിച്ച് ഈ യൂറോപ്യന്‍ രാജ്യം
വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ക്രിപ്റ്റോ മൈനിംഗ് നിരോധിച്ച് യൂറോപ്യന്‍ രാജ്യമായ കൊസോവോ. ഉള്‍പ്പാദനത്തില്‍ നേരിട്ട തടസങ്ങള്‍ മൂലം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. വൈദ്യുതി കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ വ്യാപകമായി ക്രിപ്റ്റോ മൈനിംഗിലേക്ക് തിരിഞ്ഞിരുന്നു.
കഴിഞ്ഞ മാസം മുതല്‍ കൊറോസോവ സര്‍ക്കാര്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. 60 ദിവസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയുടം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിക്കുന്ന പവര്‍ പ്ലാന്റിലെ തകരാറുകളും ഉയര്‍ന്ന ഇറക്കുമതി വിലയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വലിയ ശേഷിയുള്ള കംപ്യൂട്ടറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാണ് ക്രിപ്റ്റോ മൈനിംഗ് നടത്തുന്നത്. വളരെയധികം വൈദ്യുതി ആവ്യമുള്ള പ്രവര്‍ത്തിയാണിത്.
റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 40 GPUs ഉള്ള ഒരു ക്രിപ്റ്റോ മൈനിംഗ് റിഗ് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാസം 170 യൂറോയുടെ ( ഏകദേശം 14,300 രൂപ) വൈദ്യുതി വേണ്ടിവരും. നിലവില്‍ കോസോവോയുടെ ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. കൊസോവോയിലെ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും ലിഗ്നൈറ്റ് കല്‍ക്കരിയില്‍ നിന്നാണ്. 12-14 ബില്യണ്‍ ടണ്ണുമായി ലിഗ്നൈറ്റ് റിസര്‍വില്‍ ലോകത്ത് അഞ്ചാമതാണ് കോസോവ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍