News

കൊശമറ്റം ഫിനാന്‍സ് നിക്ഷേപ പദ്ധതി ശ്രദ്ധേയം; കടപത്ര വില്‍പ്പനയിലൂടെ 350 കോടി രൂപ സമാഹരിക്കും

കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ  പ്രധാന കമ്പനി ഗ്രൂപ്പായ കൊശമറ്റം ഫിനാന്‍സ് ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.  350 കോടി രൂപയുടെ കടപത്രവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ കൊശമറ്റം ഫിനാന്‍സ്.  കമ്പനിയുടെ ഓഹരി മാറ്റാനാവാത്ത 1000 രൂപ  മുഖവലിയുള്ള  കടപത്രങ്ങള്‍ (എന്‍സിഡി) നവംബര്‍ മാസത്തെ ആദ്യവാരത്തിന് ശേഷം പൊതുവിപണിയില്‍ എത്തി. കൊശമറ്റം ഫിനാന്‍സ് നടപ്പിലാക്കുന്ന പതിനെട്ടാമത്തെ നിക്ഷേപ പദ്ധതികളിലൊന്നാണിത്. 

നിലവില്‍ കൊശമൊറ്റം ഫിനാന്‍സ് ലക്ഷ്യമിടുന്ന മൂലധന സമാഹരണം 175 കോടി രൂപയോളമാണ്. എന്നാല്‍  അത്ര തന്നെ തുകയ്ക്ക് കൂടി ഗ്രീന്‍ ഷു ഓപ്ഷന്‍ അനുമതി ഉള്ളതിനാല്‍ 350 കോടി രൂപവരെ സമാഹരിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 18 മാസം മുതല്‍ 84 മാസം വരെ കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക്  9.26 ശതമാനം മുതല്‍ 10.71 ശതമാനം നിരക്കില്‍ പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 84 മാസംകൊംണ്ട് നിക്ഷേപങ്ങളില്‍ ഒന്ന് തുക ഇരട്ടിയാക്കുന്ന പദ്ധതി കൂടിയാണിത്.  

നിക്ഷേപ പദ്ധതി പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കാന്‍ കൊശമറ്റം ഫിനാന്‍സ് വന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ സേവനമായ  അസ്ബാ (ASBA) സേവനം ഉപയോഗിച്ചും  നിക്ഷേപകര്‍ക്ക് കടപത്രങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് കടപത്ര വില്‍പ്പനിയിലൂടെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്നുണ്ട്.

കടപത്രങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍  കാലാവധിക്ക് മുന്‍പ് ആവശ്യമെങ്കില്‍ നിക്ഷേപകന് പണമാക്കി മാറ്റാനും സാധിക്കും. കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കടപത്രത്തിലൂടെ സമാഹരിക്കുന്ന ഭീമമായ തുക വായ്പ ഇടപാടുകള്‍ക്കായാണ് കമ്പനി ഉപയോഗിക്കുകയെന്നാണ് മാനേജിങ് ഡയറക്ടറായ മാത്യു കെ ചെറിയാന്‍ വ്യക്തമാക്കിയത്.

Author

Related Articles