റിപ്പോ നിരക്ക് വര്‍ധനയുടെ ആനുകൂല്യവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്; സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര റിപ്പോ വര്‍ധനയുടെ ആനുകൂല്യം നിക്ഷേപകരിലേക്ക് പകരുകയാണ്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും (ബിഒബി), സ്വകാര്യ ബാങ്കായ ഐസിഐസിഐ യും ഉള്‍പ്പടെ വിവിധ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അതിന് വിപരീതമായി സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. ആര്‍ബിഐ ബുധനാഴ്ച റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയും (സിആര്‍ആര്‍) 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധന 2 കോടി രൂപയില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ഇന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ബാങ്ക് 2.5 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഇപ്പോള്‍ 7 മുതല്‍ 30 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനവും, 31 മുതല്‍ 90 ദിവസം വരെ 3 ശതമാനവും, 91 മുതല്‍ 179 ദിവസം വരെ 3.5 ശതമാനവും പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
180 മുതല്‍ 363 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവും, 364 ദിവസത്തെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 5.25 ശതമാനവും നല്‍കുന്നുണ്ട്. 390 ദിവസം മുതല്‍ 23 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനവും, 3-10 വര്‍ഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് 5.75 ശതമാനവുമായിരിക്കും. 23 മാസം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് 5.60 ശതമാനം ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍