അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്
മുംബൈ: ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 8.51 ശതമാനം ഇടിഞ്ഞ് 1,244.45 കോടി രൂപയായി. മുന്‍ വര്‍ഷം സമാനകാലയളവില്‍ 1,360.20 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പന്തിയിലുളള കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഓഹരികള്‍ വരുമാന പ്രഖ്യാപനത്തിന് ശേഷം ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തം വരുമാനം 7,685.40 കോടി രൂപയായിരുന്നെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.26 ശതമാനമാണ് ഇടിവ്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആസ്തി നിലവാരം മോശമായി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.70 ശതമാനമായി മൊത്ത നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) ഉയര്‍ന്നു. മുന്‍ പാദത്തില്‍ ഇത് 2.25 ശതമാനമായിരുന്നു. 2019 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 2.19 ശതമാനമായിരുന്നു ഇത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍