News

കോട്ടക് മഹീന്ദ്രബാങ്കിന്റെ അറ്റാദാത്തില്‍ കുതിച്ചുചാട്ടം; പലിശയിനത്തിലുള്ള വരുമാനത്തിലടക്കം റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കായ കോട്ടക് മഹീന്ദ്രാ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റാദാതയത്തില്‍ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുിത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റാദായം മൂന്ന് മാസത്തിനിടെ 1,360.2 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1,024.94 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ബാങ്കിന്റെ അറ്റപലിശയനിത്തിലും വന്‍വര്‍ധനവാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ്അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ 22.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലെ വരുമാനം ആദ്യപാദത്തില്‍ 4,159.1 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ വായ്പാ ശേഷിയിലടക്കം 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 

Author

Related Articles