News

തിയേറ്ററുകള്‍ക്ക് ആവേശകരമായ തുടക്കം; കുറുപ്പ് ആദ്യ ദിനത്തില്‍ മാത്രം നേടിയത് 6 കോടിയിലേറെ രൂപ

കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകള്‍ക്ക് ആവേശമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലുമായി 505 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' നല്‍കുന്ന കണക്ക്. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷനുപുറമേ 'ഫിയോകി'ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

News Desk
Author

Related Articles