News

അരാംകോയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് കുവൈത്ത്; നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ച വിജയകരമെന്ന് സൂചന

കുവൈത്ത്:  സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ കുവൈത്ത് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അരാംകോയുടെ ഐപിഒയില്‍ നിക്ഷേപം നടത്താന്‍  കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റിന് വിമൂഖത ഉണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രത്തിന്റെ അതിയായ താത്പര്യങ്ങള്‍  കണക്കിലെടുത്ത് നിക്ഷേപരം നടത്താന്‍  താത്പര്യം കാണിക്കുകയായിരുന്നു സൗദി അരാംകോ. നിക്ഷേപം നടത്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സൗദി അരാംകോയെ അറിയിച്ചുവെന്നാണ് വിവരം. 

എന്നാല്‍ സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന പ്രതീക്ഷിച്ച രീതിയില്‍ വിജയിപ്പിക്കാന്‍ സൗദി വൃത്തങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിക്ഷേപ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഗോള നിക്ഷേപ സ്ഥാപനങ്ങളുമായി സൗദി അരാംകോ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 25 ബില്യണ്‍ ഡോളര്‍ മൂലധന സമാഹരണം ഉണ്ടായേക്കുമെന്നാണ് വിവരം. നേരത്തെ യുഎഇിലെ പ്രമുഖ എണ്ണ  കമ്പനിയായ എമിറേറ്റായ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആഗോള തലത്തില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ സൗദി അരാംകോയിലേക്ക് നിക്ഷേപകര്‍  ഒഴുകിയെത്തുമെന്നാണ് വിവരം. 

സൗദി അരാംകോയുടെ 1.05 ബില്യണ്‍ ഓഹരി വില്‍പ്പനയിലൂടെ 25 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നാണ് വിവരം. എന്നാല്‍ ഐപിഒയില്‍ നിക്ഷേപം ഇറക്കുന്ന വാര്‍ത്തകളോട് കുവൈത്ത് ഇന്‍വെസ്‌സ്റ്റ്‌മെന്റ് അതോറിറ്റി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.  സൗദി അരാംകോയുടെ റീട്ടെയ്ല്‍ സബ്‌സ്‌ക്രിപ്ഷന്‍ കഴിഞ്ഞ  മാസം 28 നാണ് അഴസാനിച്ചത്. അരാംകോയുടെ റീട്ടെയ്ല്‍ സബസ്‌ക്രിപ്ഷനിലൂടെ ഏദേശം 50.4 ബില്യണ്‍ ഡോളര്‍ സമാാഹരണം നടത്തിയത്. ഏകദേശം 2.95 മടങ്ങാണ് സൗദി അരാംകോയുടെ റീട്ടെയ്ല്‍ സബ്‌സ്‌ക്രിപ്ഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനങ്ങള്‍ സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  വിവിധ സോവറീന്‍ നിക്ഷേരപകരെ കേന്ദ്രകീരിച്ച് ഐപിഒയെ ശ്കതിപ്പെടുത്താനാണ് സൗദി അരാംകോയുടെ നീക്കം.  

Author

Related Articles