2020ല്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികള്‍ ആരെല്ലാം?
അമേരിക്കന്‍ ടെലിവിഷന്‍ താരമായ കൈലി ജെന്നറിനെ 2020 ലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ സെലിബ്രിറ്റിയായി ഫോബ്സ് തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങള്‍ 2020 ല്‍ 6.1 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചു. കൈലി ജെന്നറും കാനി വെസ്റ്റും പട്ടികയില്‍ മുന്‍ നിരയിലെത്തി. ഈ വര്‍ഷം കൈലി ജെന്നറിന്റെ വരുമാനം 590 മില്യണ്‍ ഡോളറായാണ് കണക്കാക്കിയിരിക്കുന്നത്.
170 മില്യണ്‍ ഡോളര്‍ സമ്പാദിച്ച് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കന്‍ റാപ്പറും റെക്കോര്‍ഡ് നിര്‍മ്മാതാവുമായ കാനി വെസ്റ്റാണ്. ഈ കനത്ത പ്രതിഫലത്തിന് കാനി വെസ്റ്റ് നന്ദി പറയേണ്ടത് അഡിഡാസിനോടാണ്. ടൈലര്‍ പെറി, ഹോവാര്‍ഡ് സ്റ്റേഷന്, ഡ്വെയ്ന്‍ ജോണ്സണ് എന്നിവരെ കൂടാതെ, അത്ലറ്റുകളായ റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍, ലെബ്രോണ്‍ ജെയിംസ് എന്നിവരും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.
കൊവിഡ്-19 മഹാമാരി വിനോദ വ്യവസായത്തെ ബാധിച്ചതിനാല്‍, ഈ വര്‍ഷത്തെ മൊത്തം 6.1 ബില്യണ്‍ ഡോളര്‍ വരുമാനം 2019 നെ അപേക്ഷിച്ച് 200 മില്യണ്‍ ഡോളര്‍ കുറവാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍