News

ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ നഷ്ടം പെരുകുന്നു; കമ്പനിയുടെ അറ്റനഷ്ടം 22,527 കോടി രൂപയായി

ന്യൂഡല്‍ഹി: ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസെസിന്റെ (ഐഎല്‍&എഫ്‌സ്)ന്റെ അറ്റ  നഷ്ടത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.  2018-2019 സാമ്പത്തിക വര്‍ഷം ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ അറ്റനഷ്ടം 22,257 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം കമ്പനിയുടെ ആക അറ്റനഷ്ടം 333 കോടി രൂപയോളമാണ് രേഖപ്പെടുത്തിയത്. അതേസമയം അടിസ്ഥാന സൗകര്യ മേഖലയിലെ മുഖ്യ ധനകാര്യ സ്ഥാപനമാണ്് ഐഎല്‍ & എഫ്സ. തിരിച്ചടവുകളറപ മുടങ്ങിയത് മൂലം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയാകെ ബാധിച്ച പണമൊഴുക്കാണ് പ്രധാന കാരണം. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 824 കോടി രൂപയോളമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ 1,734 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

കമ്പനിയുടെ ആസ്തിയില്‍ അടക്കം നടപ്പുവര്‍ഷം വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൡലൂടെ ചൂണ്ടിക്കാട്ടുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍  കമ്പനിയുടെ ആകെ ആസ്തി  4,148 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  മുന്‍വര്‍ഷം കമ്പനിയുടെ ആസ്തി മൂല്യം  23,868 കോടി രൂപയോളം ഉണ്ടായിരുന്നു. 85 ശതമാനത്തോളം ഇടിവാണ് കമ്പനിയുടെ ആസ്തി മൂല്യത്തില്‍  208-2019 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 

കമ്പനിയുടെ ബാധ്യത 18,276 കോടി രൂപയില്‍ നിന്ന്  21,083 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ കമ്പനിക്ക്‌സംയോജിത അടിസ്ഥാവത്തില്‍ 2018 ഒക്ടോബര്‍ വരെ 94,216 കോടി രൂപയോളം കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഇന്ത്യക്കകത്തും പുറത്തും 300ഓളം ഉപകമ്പനികളുള്ള ഐഎല്‍& എഫ്എസിന്റെ ഹോള്‍ഡിംഗ് കമ്പനിയുടെ സ്റ്റാന്‍ഡ് എലോണ്‍ വ്യക്തമാ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേസമയം നിക്ഷേപ കമ്പനി എന്ന നിലയിലുള്ള രജിസ്ട്രേഷന്‍ തുടരുന്നതിനായുള്ള വ്യവസ്ഥകള്‍ ഐഎല്‍ & എഫ്എസ് ലംഘിച്ചതായി സര്‍ക്കുലറിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഫണ്ട് സമാഹരണം പ്രയാസകമാണെന്ന് ഓഡിറ്റര്‍മാരും  വ്യക്തമാക്കിയിട്ടുണ്ട്.

Author

Related Articles