നിര്‍മാണ-വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്സ് വെബ്സൈറ്റ് അവതരിപ്പിച്ച് എല്‍&ടി
നിര്‍മാണ-വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്സ് വെബ്സൈറ്റ് അവതരിപ്പിച്ച് എല്‍&ടി. സുഫിന് എന്ന പേരില്‍ തിങ്കളാഴ്ചയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വായ്പാ സേവനങ്ങളും എല്‍&ടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മിതമായ നിരക്കില്‍ ചെറുകിട-ഇടത്തര സംരംഭകരില്‍ (എംഎസ്എംഇ) നിന്ന് സാധന-സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് സുഫിന്. വന്‍കിട സ്ഥാപനങ്ങളെയും എംഎസ്എംഇകളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായാവും വെബ്സൈറ്റ് പ്രധാനമായും പ്രവര്‍ത്തിക്കുകയെന്ന് എല്‍&ടി സിഇഒയും എംഡിയുമായ എസ്എന്‍ സുബ്രഹ്മണ്യന് പറഞ്ഞു.
20,000ല്‍ അധികം സ്ഥാപനങ്ങള്‍ സുഫിനില് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈകാതെ അസംസ്കൃത വസ്തുക്കളും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കും. നിലവില്‍ നാല്‍പ്പതിലധികം വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നുള്ള അറ്റകുറ്റപ്പണികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ലക്ഷം കോടിയുടെ വിപണിയാണ് ഉള്ളത്. പ്രധാനമായും നിര്‍മാണ മേഖലയാണ് ഇവയുടെ മുഖ്യ ഉപഭോക്താക്കള്‍. ചെറുകിട സംരംഭകര്‍ക്ക് വലിയ വിപണി സാധ്യതയാണ് എല്‍&ടി ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ലഭിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍