തല ഉയര്‍ത്തി ലംബോര്‍ഗിനി; ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലധികം ആഡംബര വാഹനങ്ങള്‍ വിറ്റഴിച്ചെന്ന് കമ്പനി
രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെല്ലാം ഇപ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉത്പ്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയുമുള്ള നീക്കവുമായാണ് കമ്പനികള്‍ ഇപ്പോള്‍ മുന്‍പോട്ടുപോകുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി കാരണം കാര്‍ വിപണിയില്‍ വളര്‍ച്ച കുറഞ്ഞെങ്കിലും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ 'ലംബോര്‍ഗിനി'ക്ക് വില്പനയില് മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിയായ ഉറുസ് അവതരിപ്പിച്ചത്.മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള 'ഉറുസ്' എസ്.യു.വി. ഇന്ത്യയിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 50 എണ്ണം വിറ്റഴിച്ചിരിക്കുകയാണ് ലംബോര്‍ഗിനി ഇന്ത്യ. അതായത്, ഓരോ ആഴ്ചയും ഒന്നെന്ന കണക്കില്‍.
മറ്റ് ആഡംബര വാഹനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല സ്വീകാര്യത സ്വന്തമാക്കിയ ഉറുസ് കുറഞ്ഞ സമയത്തിനുള്ളില്‍ 50 ഡെലിവറി നടത്തിയ സൂപ്പര്‍ ലക്ഷ്വറി കാര്‍ എന്ന നേട്ടമാണ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്.
100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറുസ്.4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്യുവി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍