രാജ്യത്തെ ഐടി ഹബ്ബ് പ്രതിസന്ധിയില്‍; ഹൈദരാബാദില്‍ 6 ലക്ഷം പേരുടെ തൊഴില്‍ അനിശ്ചിതാവസ്ഥയില്‍; ഐടി മേഖലയെ രക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് തെലങ്കാന
ഹൈദരാബാദ്: ഐടി മേഖലയെ രക്ഷിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തെലങ്കാന കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഹൈദരാബാദിലെ ഐടി മേഖലയില്‍ മാത്രം ആറു ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം മൂലം അടച്ചിടേണ്ട സാഹചര്യം വന്നതിനാല്‍ ചെറുകിട ഇടത്തരം ഐടി കമ്പനികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നിരവധി കമ്പനികള്‍ അടച്ചപൂട്ടല്‍ ഭീഷണിയിലാണെന്നും മേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രി കെ.ടി രാമറാവു, കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനാണ് അടിയന്തിരമായി എടുക്കേണ്ട നടപടി സംബന്ധിച്ച് കത്തു നല്‍കിയത്. മൂന്നോ നാലോ മാസത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, തിരിച്ചടയ്ക്കാന്‍ 12 മാസത്തെ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാമായും ഉന്നയിച്ചിട്ടുള്ളത്.
കമ്പനികള്‍ക്കുള്ള ആദായനികുതി, ജിഎസ്ടി റീഫണ്ടുകളും ഉടനെ നല്‍കണം. 25 ലക്ഷം രൂപ വരെയുള്ള റീഫണ്ടുകള്‍ ഉടനെയും 50 ലക്ഷം വരെയുള്ളത് ഘട്ടംഘട്ടമായും നല്‍കണമെന്നുമാണ് ആവശ്യം. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ഹൈദരാബാദ്. 2109 ലക്ഷം കോടിയുടെ കയറ്റുമതി വരുമാനമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. 1,500 ഐടി കമ്പനികളിലായി 5,43,033 പേര് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍