മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി ആര്‍ബിഐ
ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കിയത്.
എന്നാല്‍ ബാങ്കുകള്‍ ഇക്കാലത്ത് കൂട്ടു പലിശ ഈടാക്കിയരുന്നു. ഇത് ഒഴിവാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൂട്ടുപലിശ ഒഴിവാക്കിയെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര് ബി ഐ യുടെ നിര്‍ദേശം. മൊറട്ടോറിയം ഭാഗീകമായോ പൂര്‍ണമായോ സ്വീകരിച്ചവര്‍ക്കും ഉപേക്ഷിച്ചവര്‍ക്കും ആനുകൂല്യം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍