News

വാടകയ്ക്കു വിമാനം കൊടുത്ത ലീസ് കമ്പനികള്‍ വിമാനങ്ങള്‍ തിരിച്ചു പിടിക്കുന്നത് തുടരുന്നു; ജെറ്റ് എയര്‍വേസ് കൂടുതല്‍ പ്രതിസന്ധിയില്‍

ജെറ്റ് എയര്‍വേസിന് വീണ്ടും തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കരകയറാനുള്ള തയ്യാറെടുപ്പില്‍ നിന്ന്  വിമാനകമ്പനി കൂടുതല്‍ തകര്‍ച്ച നേരിടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. പാട്ടത്തുക കുടിശികയായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ പാട്ടകമ്പനികള്‍ തിരിച്ചുപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ബാങ്കുകള്‍ക്ക് 8500 കോടി രൂപയോളം കൊടുക്കാനുള്ള ജെറ്റ് എയര്‍വേസ് തുക തിരിച്ചടക്കാതെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാതെയാണ് ജെറ്റ് എയര്‍വേസ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ വായ്പാ തുകയില്‍ ഒഹാരിയാക്കി മാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. എത്തിഹാദിനെ മുഖ്യ ഓഹരി പങ്കളിയാക്കി മാറ്റി നീങ്ങുന്നതിനിടയാണ് പാട്ടക്കമ്പനികള്‍ വിമാനം തിരിച്ചുപിടിച്ചത്. ഇിതിലൊന്നും കൂടുതല്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് പാട്ടക്കമ്പനികള്‍ വിമാനം തപിടിച്ചടക്കാന്‍ തീരുമാനമെടുത്തത്.

 

Author

Related Articles