News

എല്‍ഐസി ആഗോളതലത്തില്‍ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാമത്; മൂല്യേറിയ പത്താമത്തെ ഇന്‍ഷുറന്‍സ് ബ്രാന്‍ഡ്

രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസി ആഗോളതലത്തില്‍ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാമതായി ഇടംപിടിച്ചു. മൂല്യേറിയ പത്താമത്തെ ഇന്‍ഷുറന്‍സ് ബ്രാന്‍ഡുമായി. ലണ്ടന്‍ ആസ്ഥാനമായുള്ള കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സിന്റതാണ് വിലയിരുത്തല്‍.

ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം 6.8ശതമാനം വര്‍ധിച്ച് 8.65 ബില്യണ്‍ ഡോളറായി. പത്ത് കമ്പനികളില്‍ ഏറെയും കയ്യടക്കിയിട്ടുള്ളത് ചൈനീസ് ബ്രാന്‍ഡുകളാണ്. രണ്ട് യുഎസ് കമ്പനികളും ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ കമ്പനികളുമാണ് പത്തില്‍ ഇടംപിടിച്ചത്.

ചൈനയിലെ പിങ്ആന്‍ ഇന്‍ഷുറന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. 44 ബില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം. 22 ബില്യണുമായി ചൈന ലൈഫ് ഇന്‍ഷുറന്‍സ് രണ്ടാംസ്ഥാനത്തുണ്ട്. ജര്‍മനിയിലെ അലയന്‍സിന് 20 ബില്യണും ഫ്രാന്‍സിന്റെ എഎക്സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇന്‍ഷുറന്‍സ് കമ്പനിക്ക് 15 ബില്യണും ചൈനയിലെതന്നെ എഐഎയ്ക്ക് 14 ബില്യണം യുഎസ് ഗവ. എംപ്ലോയീസ് ഇന്‍ഷുറന്‍സ് കമ്പനിക്ക് 11 ബില്യണും യുഎസ് പ്രോഗസീവ് കോര്‍പറേഷന് 8.8 ബില്യണും എല്‍ഐസിക്ക് 8.65 ബില്യണുമാണ് മൂല്യം.

കരുത്തുറ്റ ബ്രാന്‍ഡുകളില്‍ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനെയാണ് മുന്നില്‍. സ്പെയിനിലെ മാപ്ഫ്രെ, ഇന്ത്യയിലെ എല്‍ഐസി, ചൈനയിലെ പിങ്ആന്‍, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ യഥാക്രമം അഞ്ചുസ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

Author

Related Articles