കാഡില ഹെല്‍ത്ത് കെയറിന്റെ 6,64,104 ഓഹരികള്‍ സ്വന്തമാക്കി എല്‍ഐസി
പ്രമുഖ ഫാര്‍മ കമ്പനിയായ കാഡില ഹെല്‍ത്ത് കെയറിന്റെ 6,64,104 ഓഹരികള്‍ സ്വന്തമാക്കി എല്‍ഐസി. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിക്ക് ഇതോടെ കാഡില ഹെല്‍ത്ത് കെയറില്‍ 5.036 ശതമാനം ഓഹരിയായി. നേരത്തെ 4.971 ശതമാനം ഓഹരി കമ്പനിയില്‍ എല്‍ഐസിക്ക് ഉണ്ടായിരുന്നു. കമ്പനിയുടെ മുഖ്യ പ്രമോട്ടറുടെ കൈവശമാണ് 74.88 ശതമാനം ഓഹരികളും. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ എസ്എഎസ്ടി റെഗുലേഷന് അനുസരിച്ചാണ് എല്‍ഐസിയുടെ വെളിപ്പെടുത്തല്‍.
ഇതു പ്രകാരം ഒരു ലിസ്റ്റഡ് കമ്പനിയുടെ അഞ്ചു ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വെയ്ക്കുമ്പോള്‍ ആ വിവരം വെളിപ്പെടുത്തണമെന്നുണ്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കാഡില ഹെല്‍ത്ത് കെയര്‍ 587 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുന്‍വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 29 ശതമാനം അധികമാണിത്. വരുമാനമാകട്ടെ 15 ശതമാനം ഉയര്‍ന്ന് 4025 കോടി രൂപയായി.ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ കാഡില ഹെല്‍ത്ത് കെയറിന്റെ ഓഹരി വില ഇന്ന് 551.80 രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍