News

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എല്‍ഐസി ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുത്തത് 10,000 കോടി രൂപ

ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍ നിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍ നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

ജൂണില്‍ അവസാനിച്ച പാദത്തില്‍, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുവേള നാലുലക്ഷം പിന്നിട്ട സമയത്ത് ഓഹരി വിപണി ആറുശതമാനത്തിലധികം ഉയര്‍ന്നപ്പോഴാണ് എല്‍ഐസി ലാഭമെടുത്തത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,000 കോടി രൂപയും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 15,000 കോടി രൂപയുമാണ് മൂലധന വിപണിയില്‍നിന്ന് എല്‍ഐസി ലാഭമെടുത്തത്.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന വന്‍കിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 94,000 കോടി രൂപയാണ് വിപണിയില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

Author

Related Articles