ഐപിഒയ്ക്ക് മുന്നോടിയായി ഭരണ തലത്തില്‍ വന്‍ മാറ്റങ്ങളുമായി എല്‍ഐസി
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായി ഭരണ തലത്തില്‍ വന്‍ മാറ്റം. കമ്പനിയുടെ ചെയര്മാന് പദവി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കും. പകരം സിഇഒ ആന്‍ഡ് എംഡി എന്നതാകും കോര്‍പ്പറേഷനിലെ ഉയര്‍ന്ന തസ്തിക.
ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തിയുളള ഉത്തരവ് ധനമന്ത്രാലത്തിന് കീഴിലെ സാമ്പത്തിക സേവന വകുപ്പ് പുറത്തിറക്കി. ചിലപ്പോള്‍ സിഇഒ, എംഡി എന്നിവയില്‍ രണ്ടിലും നിയമനം നടത്താനും സാധ്യതയുണ്ട്. അല്ലെങ്കില്‍ സിഇഒ ആന്‍ഡ് എംഡി എന്ന രീതിയില്‍ നിയമനം നടത്തും. ഐപിഒ നടപടികള്‍ക്ക് മുന്നോടിയായി നിയമഭേദഗതികളിലൂടെ എല്‍ഐസിക്ക് ഘടനാപരമായ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍