News

എല്‍ഐസിക്ക് വിപണിയില്‍ നിന്ന് നഷ്ടമായത് 20,000 കോടി രൂപ; തിരിച്ചടിയായത് സര്‍ക്കാര്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഓഹരി വാങ്ങിയ വകയില്‍ 20,000 കോടി രൂപയുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചെങ്കില്‍ ഈ സ്ഥാപനങ്ങളിലെ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് മൂലമാണ് എല്‍ഐസിക്ക് ഭീമമായ നഷ്ടമുണ്ടാകാന്‍ ഇടയായത്. 

കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി എല്‍ഐസി വാങ്ങിയത്. പല സ്ഥാപനങ്ങളിലെയും ഓഹരി വിലയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. വില 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഐഡിബിയയുടെ 51 ശതമാനത്തോളം ഓഹരി വാങ്ങുന്നതില്‍ നിന്ന് കമ്പനി പിന്‍മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഐഡിബിഐ ബാങ്ക് നഷ്ടത്തിലേക്കെത്തിയതാണ് ഓഹരി വാങ്ങുന്നതില്‍ നിന്ന് എല്‍ഐസി പിന്‍മാറാന്‍ കാരണമായത്. ഇതും കമ്പനിക്ക് കൂടുതല്‍ ദോഷം ചെയ്തു. 

എന്നാല്‍ ആസ്തി വര്‍ധനവിലടക്കം കമ്പനിക്ക് വന്‍ മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ മൊത്തം ആസ്തി ഏകദേശം 31.11 ലക്ഷം കോടി രൂപയായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വ്യക്തിഗത ഇന്‍ഷുറന്‍സ് വര്‍ധിച്ചത് മൂലമാണ് എല്‍ഐസിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതോടെയാണ് കമ്പനിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലൈമാസം അവസാനിച്ചപ്പോള്‍ എല്‍ഐസിയുടെ വിരപണി വിഹിതം ഏകദേശം 73.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1956 ല്‍ അഞ്ച് കോടി പ്രാഥമിക മൂലധനത്തിലാണ് എല്‍ഐസി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്താകെ എല്‍ഐസിയെന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിക്ക് ആകെ 4,851 ഓഫീസുകളാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന് 11.79 ലക്ഷം ഏജന്റുമാരുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ എല്‍ഐസിക്ക് 29.09 കോടിയോളം പോളിസികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2018-2019 സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ പ്രീമീയം ന്‍ഷുറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവരുടെ ആകെ എണ്ണത്തില്‍ 5.68 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് 31 വരെ എല്‍ഐസിയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 1,42,191.69 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles