News

ഭവന വായ്പകളുടെ പരിധി ഉയര്‍ത്തി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ 6.66 ശതമാനം നിരക്കിലുള്ള ഭവന വായ്പകളുടെ പരിധി ഉയര്‍ത്തി. 50 ലക്ഷത്തില്‍ നിന്ന് രണ്ട് കോടിയായി ആണ് വായ്പ പരിധി ഉയര്‍ത്തിയത്. നവംബര്‍ 30 വരെ ഈ സ്‌കീമില്‍ വായ്പകള്‍ ലഭ്യമാകും. ജൂലൈ 1 മുതലാണ് 6.66 ശതമാനം പലിശ നിരക്കില്‍ സ്ഥാപനം ഭവന വായ്പ നല്‍കാന്‍ ആരംഭിച്ചത്. 700 മുതല്‍ സിബില്‍ സ്‌കോറുള്ള എല്ലാവര്‍ക്കും വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

പരിധി ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ ആളുകളെ ലോണ്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് സിബില്‍ സ്‌കോര്‍ 700 മുതലുള്ള എല്ലാവര്‍ക്കും ലോണ്‍ നല്കാന്‍ തീരുമാനിച്ചതെന്ന് ഹോം ഫിനാന്‍ഷ്യേഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശ്വനാഥ ഗൗഡ് പറഞ്ഞു. കൂടാതെ പ്രൊസസിങ്ങ് ഫീസിനത്തില്‍ 10,000 രൂപയോ അല്ലെങ്കില്‍ വായ്പാ തുകയുടെ 0.25 ശതമാനമോ ഇളവും ലഭിക്കും. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ ആപ്പിലൂടെ ഓണ്‍ലൈനായി വായ്പയ്ക്ക് അപക്ഷിക്കാം.

Author

Related Articles