News

വായ്പാ വിതരണം ശക്തമാക്കാന്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സ്; നടപ്പുവര്‍ഷം 55,000 കോടി രൂപയുടെ വായ്പാ വിതരണം നടപ്പിലാക്കും

ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തില്‍ എല്‍ഐസി ഹൗസിങ് കൂടുതല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 55,000 കോടി രൂപയുടെ വായ്പാ വിതരണം പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് നടപ്പുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം എല്‍ഐസി ഹൗസിങ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സിഇഒ സിദ്ധാര്‍ത്ഥ മോന്തിലി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 

അതേസമയം കഴിഞ്ഞവര്‍ഷം 48,000 കോടി രൂപയുടെ വായ്പ വിതരണം എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എല്‍ടിഡി വിതരണം ചെയ്തത്.  ഉങ്കല്‍ ഇല്ലം എന്ന പേരില്‍ മെഗാ പ്രോപ്പര്‍ട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വായ്പാ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിദ്ധാര്‍ത്ഥ മോന്തിലി വ്യക്തമാക്കിയത്.  മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ തോത് കുറക്കാന്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സ് നടപ്പുവര്‍ഷത്തില്‍ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പുവര്‍ഷത്തില്‍ ആകെ കമ്പനി 26000 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയിട്ടുണ്ടെന്നാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. 

വായ്പാ ശേഷി വീണ്ടെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോള്‍ കമ്പനി തുടര്‍ന്നുപോവുകയാണ്. വായ്പാ ശേഷി വീണ്ടെടുക്കാനുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും നടപ്പുവര്‍ഷത്തില്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സ് വ്യക്തമാക്കിയത്. നടപ്പുവര്‍ഷത്തില്‍ നിഷ്‌ക്രിയ ആസ്തികളുടെ അളവ് കുറക്കാനുള്ള നീക്കവും കമ്പനി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 2.38 ശതമാനമാണ് നിഷ്‌ക്രിയ ആസ്തികളുടെ ആകെ അനുപാതം.  മുന്‍വര്‍ഷം 1.54 ശതമാനമായിരുന്നു  ഇത് രേഖപ്പെടുത്തിയത്.

Author

Related Articles