രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐപിഒ പദ്ധതിയുമായി എല്‍ഐസി; 25 ശതമാനം ഓഹരി വിറ്റഴിച്ചേക്കും
രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25 ശതമാനം വരെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ശുപാര്‍ശ. ഇതോടെ കമ്പനിയില്‍ സര്‍ക്കാരിന്റെ വിഹിതം 75 ശതമാനമായി ചുരുങ്ങും.
ചെറുകിട നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കിയാകും വില്പന. അതിനാല്‍തന്നെ കൂടുതല്‍ ബോണസും വിലക്കിഴിവും നല്കാന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഹരി വിലയില്‍ 10 ശതമാനം വരെ വിലക്കിഴിവാകും ചെറുകിട നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും നല്‍കുക. ആദ്യദിനങ്ങളില്‍ തന്നെ ബോണസ് ഓഹരി നല്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കുമായി അഞ്ചുശതമാനം ഓഹരികള്‍ നീക്കിവെച്ചേക്കും.
ആദ്യഘട്ടത്തില്‍ പത്തുശതമാനം ഓഹരിയായിരിക്കും വില്പന നടത്തുക. തുടര്‍ന്ന് ഒന്നിലധികം ഘട്ടങ്ങളായിട്ടായിരിക്കും കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുക. ഓഹരി വില്പനയുമായി ബന്ധപ്പെട്ട കരട് നിര്‍ദേശങ്ങള്‍ വിദഗ്ധാഭിപ്രായത്തിനായി സെബി, ഐആര്‍ഡിഎ തുടങ്ങിയ ഏജന്‍സികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനമൂലമുള്ള അടച്ചിടലിനെതുടര്‍ന്നുള്ള കനത്ത സാമ്പത്തികാഘാതത്തില്‍നിന്ന് എല്‍ഐസി ഐപിഒ ഒരുപരിധിവരെ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍