എല്‍ഐസി ഐപിഒ: ജനുവരി അവസാനത്തോടെ യാഥാര്‍ത്ഥ്യത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി വില്പനക്കുള്ള നടപടികള്‍ക്ക് ജനുവരി അവസാനം തുടക്കം കുറിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഐപിഒയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രോസ്പെക്ട് എല്‍ഐസി പുറത്തിറക്കും.
നിലവില്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഐപിഒക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും എല്‍ഐസിയില്‍ ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ നടപടികള്‍ക്ക് തുടക്കം കുറിച്ച് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഐപിഒ പൂര്‍ത്തിയാക്കാനാണ് എല്‍ഐസി ലക്ഷ്യമിടുന്നത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഹരി വില്പനയിലൂടെ 15 ലക്ഷ്യം കോടി സ്വരൂപിക്കാനാണ് എല്‍ഐസി ലക്ഷ്യമിടുന്നത്. ഓഹരികളില്‍ 20 ശതമാനം വിദേശ നിക്ഷേപകര്‍ക്കായിരിക്കും. നേരത്തെ പോളിസി ഉടമകളോട് ഓഹരി വില്പനയുടെ ഭാഗമാവാന്‍ എല്‍ഐസി അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോളിസി ഉടമകളുടെ പാന്‍കാര്‍ഡ് വിവരങ്ങളും എല്‍ഐസി തേടിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍