News

പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്‍ഐസി സജ്ജം; ഇന്‍ഷുറന്‍സ് മേഖലയില്‍ മികച്ച സേവനം ഉറപ്പാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എല്‍ഐസിയെന്ന ഇന്‍ഷുറന്‍സ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്താകെ പടര്‍ന്ന് പന്തലിച്ച എല്‍ഐസിക്ക് 31.11 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് പോളിസിയെന്നത് എല്‍ഐസി പറയുന്നത് പോലെയാണിപ്പോള്‍. എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ കണക്കുകള്‍ തന്നെ പലപ്പോഴും ഞെട്ടിക്കുന്നതാണ്. നിലവില്‍ എല്‍ഐസിയുടെ മാനേജിങ് ഡയറക്ടറേറ്റായിട്ടുള്ളത് ടിസി സുശീല്‍ കുമാറാണ്. എല്‍ഐസി നിലവില്‍ ഏത് പ്രതിസന്ധിയെ തരണം ചെയ്യുമെന്നാണ് ടിസി സുശീല്‍ കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എല്‍ഐസിക്ക് വന്‍ നേട്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇന്‍ഷുറന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതോടെയാണ് കമ്പനിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ എല്‍ഐസി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് മികച്ച സേവനവും, ഒട്ടനവധി ഡിസ്‌റപ്ഷനും സുപ്ധാന പങ്ക് വഹിക്കും. 

ജൂലൈമാസം അവസാനിച്ചപ്പോള്‍ എല്‍ഐസിയുടെ വിപണി വിഹിതം ഏകദേശം 73.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1956 ല്‍ അഞ്ച് കോടി പ്രാഥമിക മൂലധനത്തിലാണ് എല്‍ഐസി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്താകെ എല്‍ഐസിയെന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിക്ക് ആകെ 4,851 ഓഫീസുകളാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന് 11.79 ലക്ഷം ഏജന്റുമാരുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ എല്‍ഐസിക്ക് 29.09 കോടിയോളം പോളിസികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2018-2019 സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ പ്രീമീയം ഇന്‍ഷുറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവരുടെ ആകെ എണ്ണത്തില്‍ 5.68 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് 31 വരെ എല്‍ഐസിയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 1,42,191.69 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Author

Related Articles