News

ഹൈവേ നിര്‍മ്മാണത്തിന് എല്‍ഐസിയുടെ കൈത്താങ്; ദേശീയ റോഡ് വികസനത്തിനായി എല്‍ഐസി 1.25 ലക്ഷം കോടി രൂപ വായ്പ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ എവല്‍ഐസി ദേശീയ പാതാ വികസനത്തിനായി 1.25 ലക്ഷം കോടി രൂപ വായ്പ നല്‍കിയേക്കും. 2024 നകം മുഴുവന്‍ തുകയും എല്‍ഐസി കേന്ദ്രസര്‍ക്കാറിന് കൈമാറും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, രാജ്യത്ത് ഗുണനിലവാരമുള്ള റോഡുകള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയില്‍ നിന്നും കൂടുതല്‍ വായ്പ തേടുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് എല്‍ഐസി കൂ5ടുതല്‍ തുക വായ്പ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

2024 നകം രാജ്യത്ത് ദേശീയ റോഡ് വികസനം ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസര്‍ക്കാറിന് മുന്‍പിലുള്ളത്. ദേശീയ പാതാ അതോറിറ്റിക്ക് പ്രതിവര്‍ഷം 25,000 കോടി രൂപയാണ് എല്‍ഐസി കൈമാറാമന്‍ ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആകെ 1.25 ലക്ഷം കോടി രൂപയാണ് ആകെ നല്‍കുന്നത്. അതേസമംയം രാജ്യത്ത് ഏറ്റവുമധികം കൂടുതല്‍ തുക റോഡ് വികസനത്തിനായി ചിലവഴിച്ചത്  8.41 ലക്ഷം ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ദേശയ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിധിന്‍ ഗഡ്ക്കരി എല്‍ഐസി ചെയര്‍മാന്‍ ആര്‍ കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് കൂടുതല്‍ തുക വായ്പായായി അനുവദിച്ചത്. 

അതേസമയം സെസ്, പെട്രോള്‍ വരുമാനം, സ്വകാര്യ പങ്കാളിത്തം, എല്‍ഐസി എന്നീ സംരംഭങ്ങളിലൂടെയെല്ലാം ഭാരത് മാല പദ്ധതിക്ക് സഹായം ലഭിച്ചേക്കുമെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞു. ആദ്യഘട്ടത്തില്‍ 10,000 കിലോമീറ്റര്‍ ബാലന്‍സില്‍ 34,800 കിലോ മീറ്റര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാണ് ദേശീയപാത നവീകരണ പ്രപവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക. 

 

News Desk
Author

Related Articles