News

കോവിഡ് ദുരന്ത പശ്ചാത്തലത്തില്‍ ക്ലെയിമിനുള്ള വ്യവസ്ഥകളില്‍ ഇളവു വരുത്തി എല്‍ഐസി

മുംബൈ: കോവിഡ് ദുരന്തം കണക്കിലെടുത്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി), ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള ഡെത്ത് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥകളില്‍ ഇളവു വരുത്തി. ആശുപത്രിയില്‍ മരണം സംഭവിക്കുന്ന സംഭവങ്ങളില്‍, തദ്ദേശശ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റിനു പകരം ആശുപത്രികളില്‍നിന്നുള്ള രേഖകള്‍ സ്വീകരിക്കുമെന്ന് എല്‍ഐസി അറിയിച്ചു. ഇവ എല്‍ഐസി ക്ലാസ്1 ഓഫിസറോ മുതിര്‍ന്ന ഡവലപ്‌മെന്റ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഇവയ്‌ക്കൊപ്പം, സംസ്‌കാരം നടത്തിയതു തെളിയിക്കുന്ന രേഖയും വേണം.

News Desk
Author

Related Articles