ആരോഗ്യ രക്ഷക്: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി
ആരോഗ്യ രക്ഷക് എന്ന പേരില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്. പോളിസിയുടമയെ കൂടാതെ അവരുടെ ജീവിത പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെയെല്ലാം ഒറ്റ പോളിസിയില്‍ ഉള്‍പ്പെടുത്താനാവും. 18 നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പോളിസിയെടുക്കാം. 91 ദിവസം മുതല്‍ 20 വയസ് വരെയുള്ളവരെ കുട്ടികളായി പോളിസിയില്‍ ഉള്‍പ്പെടുത്താനാവും.
കുട്ടികളെന്ന നിലയില്‍ 25 വയസു വരെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 80 വയസ് വരെ പോളിസിയെടുക്കാം. ഇഷ്ടമുള്ള തുകയ്ക്കും പ്രീമിയത്തിനും പോളിസി ലഭ്യമാണ് എന്നതാണ് ഒരു പ്രത്യേകത. ആശുപത്രിവാസം, സര്‍ജറി എന്നിവയ്ക്ക് ക്ലെയിം ചെയ്യാം. പോളിസിയുടമ അകാലത്തില്‍ മരണപ്പെട്ടാല്‍ പ്രീമിയം അടയ്ക്കാതെ തന്നെ പിന്നീട് പോളിസിയില്‍ ഉള്‍പ്പട്ട മറ്റ് അംഗങ്ങള്‍ക്ക് പോളിസി കാലയളവില്‍ ആനുകൂല്യം നേടാനാവും. കാറ്റഗറി 1, കാറ്റഗറി രണ്ട് വിഭാഗത്തില്‍ പെടുന്ന സര്‍ജറിക്ക് വിധേയരായവര്‍ക്കും പ്രീമിയം ഒഴിവാക്കപ്പെടും. ഓട്ടോ സം അപ്പ്, നോ ക്ലെയിം ബെനഫിറ്റ് എന്നിവയിലൂടെ പ്ലാന്‍ കവറേജ് വര്‍ധിപ്പിക്കാന്‍ പോളിസിയുടമയ്ക്ക് സാധിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍