News

ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം; സുപ്രീം കോടതി

ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് (പെര്‍മനന്റ് അക്കൗണ്ട്  നമ്പര്‍) പ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ സുപ്രീം കോടതി വ്യക്തമക്കിയതാണെന്നും കോടതി അറിയിച്ചു. പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാതെ 018-2019ലെ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ രണ്ട് പേര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീം കോടതി പഴയ കാര്യം വ്യക്തമാക്കിയത്. 

അതേ സമയം പരാതിക്കാരായ ശ്രേയ ബെന്നിന്റെയും ജയശ്രീ സത്പുതയുടെയും റിട്ടേണ്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വീകരിക്കുകയും ചെയ്തു. അത് കൊണ്ട് അടുത്ത സാമ്പത്തിക വര്‍ഷം മുതലേ ഈ ഉത്തരവ് സ്വീകരിക്കാന്‍ പറ്റു എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിത്. ആദായ നികുതി വകുപ്പിന്റെ വൈബ്‌സൈറ്റിലൂടെ ആധാര്‍ നല്‍കാതെ ഈ ഫയലിങ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തെ പറ്റിയും പരാതിക്കാര്‍ ഒര്‍മിപ്പിക്കുകയും  ചെയ്തു. 

ബാങ്ക് അക്കൗണ്ട്. മൊബൈല്‍ സിംകാര്‍ഡ്, എന്നിവയ്ക്ക് ആധാര്‍ നല്‍കുന്നത് നിര്‍ബന്ധമല്ല. അതേ സമയം കഴിഞ്ഞ സെപ്റ്റംബര്‍ 26ന് സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന് ആധാര്‍ നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

 

Author

Related Articles