ഓണക്കാലത്ത് റെക്കോര്‍ഡിട്ട് മദ്യം; 10 ദിവസം കൊണ്ട് വിറ്റത് 60 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 60 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്. കുന്നംകുളത്തെ വിദേശ മദ്യഷോപ്പാണ് ഉത്രാടത്തിന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. ഞാറക്കലില്‍ ഉള്ള വിദേശ മദ്യഷോപ്പില്‍ 58 ലക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.
കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 56 ലക്ഷം രൂപയുടെ വില്‍പ്പനയാണ് കോഴിക്കോട് നടന്നത്. മൊത്തം 150 കോടി രൂപയാണ് ഓണ വിപണയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഉണ്ടാക്കിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയാണ് ഈ നേട്ടം ഉണ്ടാക്കിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലെമ്പാടും പ്രവര്‍ത്തിച്ചത്. പൂഴ്ത്തിവെപ്പിനെ ക്രമക്കേടിനോ ഇടനല്‍കാതെ ജനകീയ മേല്‍നോട്ടത്തില്‍ സാമൂഹിക പ്രതിബന്ധതയോടെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചതെന്ന് ചെയര്മാന് എം. മെഹബൂബ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍