2021 ല്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമാകുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമാകുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കൊറോണ രാജ്യത്തിന്റ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ കാര്യക്ഷമമല്ലെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ധനപരമായ അളവുകള്‍ ഭൗതികമായി ദുര്‍ബലമായാല്‍ രാജ്യത്തിന്റെ നിരക്കിനെ ഇനിയും താഴ്ത്തേണ്ടി വന്നേക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു. ഫിച്ച് റേറ്റിം?ഗ്സും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 0.2 ശതമാനമായി മൂഡീസ് കുറച്ചിരുന്നു. മാര്‍ച്ചില്‍ 2.5 ശതമാനം പ്രവചിച്ച സ്ഥാനത്തായിരുന്നു ഇത്. ഇന്ത്യയുടെ റേറ്റിംഗ് നവംബറില്‍ സ്റ്റേബിള്‍ എന്നതില്‍ നിന്ന് നെഗറ്റീവായും മൂഡീസ് മാറ്റിയിരുന്നു.
സര്‍ക്കാരിന്റെ ഉയര്‍ന്ന കടം, അടിസ്ഥാനസൗകര്യങ്ങളിലെ അഭാവം ഒക്കെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ്. ഇതിനൊപ്പം കൊറോണയുടെ വ്യാപനം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. നിലവില്‍ 2019 ജീഡിപിയുടെ 72 ശതമാനമാണ് രാജ്യത്തിന്റെ കടം.
കൊറോണ പ്രതിസന്ധിയുടെ ആഴം വിചാരിക്കുന്നതിലും ഏറെയായിരിക്കുമെന്നും സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഇനിയും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ധനക്കമ്മി കുതിച്ചുയരുമെന്ന മുന്നറിയിപ്പും മൂഡിസ് നല്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍