ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ഏപ്രില്‍ 11 മുതല്‍ 7 ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും; വോട്ടെണ്ണല്‍ മെയ് 23 ന്
ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 17-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സുനില്‍ ആര് അറോറ അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ തെരഞ്ഞെടുപ്പ് മേയ് വരെ നീണ്ടുപോകും. മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും. രാജ്യത്ത് മൊത്തം 543 ലോക്സഭ മണ്ഡലങ്ങളിലും വോട്ടുചെയ്യാന്‍ 90 കോടി വോട്ടര്‍മാര്‍ക്കാണ് യോഗ്യത. തീയതി പ്രഖ്യാപനത്തോടെ ധാര്‍മിക നിയമ പെരുമാറ്റച്ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും.
വിവിധ വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സുഗമമായി നടത്തുകയും ഉറപ്പാക്കുകയും ചെയ്തു. മൊത്തം വോട്ടര്‍മാരില്‍ 90 മില്യണ്‍ അഥവാ 90 കോടിയാണ്. അതില്‍ 1 .5 കോടി 18-19 വയസ്സ് പ്രായമുള്ളവരാണെന്ന് സി എ സി സുനില്‍ അരൂര പറഞ്ഞു . 2019 ല്‍ ഏതാണ്ട് 10 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്. 2014 ല്‍ ഇത് 9 ലക്ഷമായിരുന്നു.
സംസ്ഥാനതല വോട്ടെടുപ്പ് വിശദാംശങ്ങള്‍:
- ഘട്ടം 1 (ഏപ്രില്‍ 11)
ആന്ധ്ര (25), അരുണാചല്‍ (2), അസം (5), ബീഹാര്‍ (4), ഛത്തീസ്ഗഡ് (1), ജമ്മുകശ്മീര്‍ (2), മഹാരാഷ്ട്ര (7), മണിപ്പൂര്‍ (1), മേഘാലയ (2), മിസോറാം (1), ഒഡിഷ (4), സിക്കിം (1), തെലങ്കാന (17), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമബംഗാള്‍ (2), ആന്‍ഡമാന്‍ (1), ലക്ഷദ്വീപ് ; ആകെ (91)
- ഘട്ടം 2 (ഏപ്രില്‍ 18)
അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഡ് (3), ജമ്മു & ക (2), കര്‍ണാടക (14), മഹാരാഷ്ട്ര (10), മണിപ്പൂര്‍ (1), ഒഡീഷ (5), തമിഴ്നാട് (39), ത്രിപുര (1), യുപി (8), പശ്ചിമബംഗാള്‍ (3), പുതുച്ചേരി (1); ആകെ: 97
- ഘട്ടം 3 (ഏപ്രില്‍ 23)
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു & ക (1), കര്‍ണാടക (14), കേരള (20), മഹാരാഷ്ട്ര (14), ഒഡീഷ (6), യുപി (10), പശ്ചിമബംഗാള്‍ (5), ദാദ്ര ആന്റ് നാഗര്‍ ഹവേലി (1), ദാമന്‍, ദിയു (1); ആകെ: 115
- ഘട്ടം 4 (ഏപ്രില്‍ 29)
ബീഹാര്‍ (5), ജമ്മു കശ്മീര്‍ (1), ജാര്‍ഖണ്ഡ് (3), എം.പി (6), മഹാരാഷ്ട്ര (17), ഒഡീഷ (6), രാജസ്ഥാന് (13), യുപി (13), പശ്ചിമ ബംഗാള്‍ (8) ആകെ: 71
- ഘട്ടം 5 (മേയ് 6)
ബീഹാര്‍ (5), ജമ്മു കശ്മീര്‍ (2), ജാര്‍ഖണ്ഡ് (4), എം.പി (7), രാജസ്ഥാന് (12), യുപി (14), പശ്ചിമബംഗാള്‍ (7) ആകെ: 51
- ഘട്ടം 6 (മേയ് 12)
ബീഹാര്‍ (8), ഹരിയാന (10), ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), യുപി (14), പശ്ചിമബംഗാള്‍ (8), ഡല്‍ഹി- എന്‍.സി.ആര് (7); ആകെ: 59
- ഘട്ടം 7 (മേയ് 19)
ബീഹാര്‍ (8), ജാര്‍ഖണ്ഡ് (3), എം.പി (8), പഞ്ചാബ് (13), പശ്ചിമബംഗാള്‍ (9), ചണ്ഡീഗഡ് (1), യുപി (13), ഹിമാചല്‍ (4). ആകെ: 59
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍