വാട്സാപ്പിലൂടെ പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി ഭാരത് പെട്രോളിയം
വാട്സാപ്പിലൂടെ പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി ഭാരത് പെട്രോളിയം. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബി.പി.സി.എല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് ഏഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്സാപ്പ് ഉപയോഗിച്ച് പാചകവാതകം ബുക്ക് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് ബി.പി.സി.എല്‍ എല്‍.പി.ജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി പീതാംബരന് അറിയിച്ചത്.
വാട്സാപ്പ് വഴി ബുക്കു ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ കണ്ഫര്മേഷന് മെസേജും ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി തന്നെ പാചകവാതകത്തിന്റെ പണം അടക്കുന്നതിനേയും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ബി.പി.സി.എല്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് വഴി പാചകവാതകം ബുക്കു ചെയ്യാന്‍ ആദ്യം 1800224344 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്സാപ്പ് വഴി ഈ നമ്പറിലേക്ക് സന്ദേശം അയക്കുക. തുടര്‍ന്ന് 'ബുക്ക്' അഥവാ ' 1 ' എന്നോ അയച്ചാല്‍ പാചകവാതകം ബുക്ക് ചെയ്യാനാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍