വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചിട്ടുള്ളത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈ വര്‍ഷം ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില കുറച്ചിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബറില്‍ 101 രൂപയും നവംബറില്‍ 266 രൂപ കൂട്ടിയതിന് പിന്നാലെയാണ് തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ വില കുറച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍