പാചക വാതക സിലിണ്ടറിനും വില വര്‍ധിച്ചു; 50 രൂപ കൂടി
പാചക വാതക സിലിണ്ടറിനും വില വര്‍ധിച്ചു. ഇന്ത്യയില്‍ ഇന്ന് തൊട്ട് പാചക വാതക സിലിണ്ടറിന്റെ വില കൂടി. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍) 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 769 രൂപയാണ് പാചക വാതക സിലിണ്ടറൊന്നിന് ഡല്‍ഹിയില്‍ വില.
ഫെബ്രുവരിയില്‍ രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. ഫെബ്രുവരി നാലിന് സിലിണ്ടര്‍ ഒന്നിന് 4 രൂപ വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഡിസംബറിലും പാചക വാതകത്തിന് 25 രൂപ കൂടുകയുണ്ടായി. നിലവില്‍ പാചക വാതക സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തി കമ്പനികള്‍ പാചക വാതക വില പ്രതിമാസമാണ് പുതുക്കാറ്.
വര്‍ഷത്തില്‍ 12 പാചക വാതക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ഓരോ കുടുംബത്തിനും ലഭിക്കും. മുഴുവന്‍ തുക കൊടുത്തുതന്നെ സിലിണ്ടര്‍ ആദ്യം വാങ്ങണം. പിന്നീട് സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുന്നതാണ് നടപ്പിലുള്ള രീതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍