News

ഇ-കൊമേഴ്‌സ് വിപണിയിലും ചുവടുറപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

അബുദാബി: ഇ-കൊമേഴ്‌സ് വിപണിയില്‍ പ്രവര്‍ത്തനം വിപുലമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. യുഎഇയിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് ഫുള്‍ഫില്‍മെന്റ് സെന്റര്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സോണ്‍സ്‌കോര്‍പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ബവാസീര്‍ ആണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമായി പൂര്‍ത്തീകരിക്കുന്നതിനുള്ള കേന്ദ്രമായാണ് അബുദാബി ഐക്കാഡ് സിറ്റിയിലുള്ള സെന്റര്‍ പ്രവര്‍ത്തിക്കുക. ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ലോജിസ്റ്റിക് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്നതാണ് ലുലുവിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍.

ഭക്ഷ്യവസ്തുക്കള്‍, പാലുത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങി ആവശ്യമുള്ള ഏത് സാധനങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇത് ഏറ്റവും സുരക്ഷിതവും &ിയുെ;വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെത്തിക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളുടെ നീണ്ട നിരതന്നെ ലുലു ഒരുക്കിയിട്ടുണ്ട്.

Author

Related Articles