ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മക്ളോയിഡ് ഓഹരി വിപണിയിലേക്ക്
ഇന്ത്യയില്‍ നിന്നുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മക്ളോയിഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 6.048 കോടി ഓഹരികള്‍ ഐപിഒയ്ക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
1989ല്‍ സ്ഥാപിതമായ കമ്പനി, 2021 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലെ ഏഴാമത്തെ ഏറ്റവും വലിയ കമ്പനിയാണ്. ഇന്ത്യയ്ക്ക് പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ അടക്കം 170 രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിദ്ധ്യമുണ്ട്. കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബര്‍ മാര്‍ക്കറ്റ്സ് ഇന്ത്യ, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റി സ് (ഇന്ത്യ) എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍