News

മഹാവീര്‍ ജയന്തി: സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി

മുംബൈ: മഹാവീര്‍ ജയന്തിയായതിനാല്‍ ഏപ്രില്‍ ആറ് തിങ്കളാഴ്ച ആഭ്യന്തര സാമ്പത്തിക വിപണികള്‍ക്ക് അവധിയാണ്. ഇക്വിറ്റി, ഡെറ്റ്, ഫോറെക്‌സ്, കമ്മോഡിറ്റി വിപണികളിലെ വ്യാപാരം ഏപ്രില്‍ ഏഴിന് ചൊവ്വാഴ്ച പുനരാരംഭിക്കും. ഏപ്രില്‍ 10 ന് ദുഖവെള്ളിയായതിനാല്‍ ഈ ആഴ്ച മൂന്ന് ദിവസം മാത്രമാണ് വിപണിയില്‍ വ്യാപാരം നടക്കുക. 

മാരകമായ വൈറസിന്റെ വ്യാപനം ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ചു, കൊവിഡ് -19 വ്യാപനം തടയുന്നതിനായുളള നയപരമായ നടപടികളുടെ ഫലപ്രാപ്തി നിക്ഷേപകര്‍ വിലയിരുത്തുകയാണ്. 

കഴിഞ്ഞയാഴ്ച, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ബോണ്ടുകള്‍ക്കും വിദേശനാണ്യത്തിനുമുള്ള വിപണി വ്യാപാര സമയം നാല് മണിക്കൂറായി (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ) വെട്ടിക്കുറച്ചിരുന്നു. 

കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ ഇതിനകം ട്രേഡിംഗ് സമയം കുറച്ചിട്ടുണ്ട്, അര്‍ദ്ധരാത്രി വരെ വ്യാപാരം അനുവദിക്കുന്ന സമ്പ്രദായത്തില്‍ നിന്ന് ട്രേഡിംഗ് ഇപ്പോള്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. 

രാജ്യത്തെ ഇക്വിറ്റി, കറന്‍സി, കമ്മോഡിറ്റി വിപണികള്‍ ഏപ്രില്‍ 14 ന് അംബേദ്കര്‍ ജയന്തിക്കായും അടച്ചിടും.

Author

Related Articles