ഹോം ലൈനിന്റെ ഓഹരികള്‍ സ്വന്തമാക്കി എംഎസ് ധോണി
രാജ്യത്തെ ഹോം ഇന്റീരിയര്‍ ബ്രാന്റായ ഹോം ലൈനിന്റെ ഓഹരികള്‍ ക്രിക്കറ്റ് താരം എംഎസ് ധോണി സ്വന്തമാക്കി. കമ്പനിയുമായി മൂന്നുവര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിലാണ് താരം ഏര്‍പ്പെട്ടിട്ടുള്ളതെന്ന് ഹാം ലൈന്‍ തിങ്കളാഴ്ച വ്യക്തമാക്കി. ഓഹരി പങ്കാളിയായും ബ്രാന്‍ഡ് അംബാസഡറുമായുമായാണ് ധോണി ഇന്റീരിയര്‍ കമ്പനിയുടെ ഭാഗമായത്.
അതേസമയം ഓഹരി പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളപ്പെടുത്തിയിട്ടില്ല. തങ്ങളുടെ ബിസിനസ് 25 ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി 100 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധിതിയിട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
TAM AdEx കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വിരമിക്കലിനിടയിലും, അംഗീകാരങ്ങളുടെ കാര്യത്തില്‍ ധോണി മികച്ച 10 പ്രമുഖരുടെ പട്ടികയിലാണുള്ളത്.
ഹോംലൈന്‍ പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും നിലവിലുള്ള 16 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍, എംഎസ് ധോണിയുമായുള്ള തന്ത്രപരമായ ബന്ധം കമ്പനിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത് വര്‍ഷങ്ങളില്‍ ധോണിയുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ഡിജിറ്റല്‍ ബ്രാന്‍ഡ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതായി ഹോലൈയ്ന് വിപി മാര്‍ക്കറ്റിംഗ്, രാജീവ് ജിഎന്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍