ഫെബ്രുവരിയിലെ മൊത്ത വില്‍പ്പനയില്‍ 89 ശതമാനം വളര്‍ച്ച നേടി മഹീന്ദ്ര
രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,391 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്.
അതേസമയം, മഹീന്ദ്രയുടെ കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ കുത്തനെ ഉയര്‍ന്നു. 119 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഫെബ്രവരിയില്‍ നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊത്തം 20,166 കൊമേഷ്യല്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 11,559 യൂണിറ്റ് മാത്രമായിരുന്നു. 2022 ഫെബ്രുവരിയില്‍ 54,455 വാഹനങ്ങളുടെ മൊത്ത വില്‍പ്പനയോടെ 89 ശതമാനത്തിന്റെ വളര്‍ച്ചയാണ് മഹീന്ദ്ര നേടിയത്. കൂടാതെ, വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കങ്ങളും മഹീന്ദ്ര നടത്തുന്നുണ്ട്. ഓഗസ്റ്റ് 15ന് പുതിയ തലമുറ മഹീന്ദ്ര സ്കോര്‍പിയോ അവതരിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍