കടക്കെണിയിലകപ്പെട്ട സാങ് യോങ് മോട്ടോര്‍ കമ്പനിയെ ഏറ്റെടുത്ത് എഡിസണ് മോട്ടോഴ്സ്
കടക്കെണിമൂലം പ്രതിസന്ധിയിലായ ദക്ഷിണ കൊറിയന്‍ കാറ് നിര്‍മാതാക്കളായ സാങ് യോങ് മോട്ടോര്‍ കമ്പനിയെ എഡിസണ് മോട്ടോഴ്സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളര്‍)യുടേതാണ് ഇടപാട്. കമ്പനിയില്‍ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സാങ് യോങ് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു.
2019ല്‍ വന്‍നഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ ലാഭത്തിലാക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് 30,000 കോടി രൂപ നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ഉപേക്ഷിച്ചു. കൊറിയന്‍ പങ്കാളികളായ സാങ് യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എസ്യുവി 300 മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാങ് യോങ് മോട്ടോര്‍.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം സാങ് യോങ് മോട്ടോര്‍ കമ്പനിയുടെ കാറ് വില്പനയില് 21ശതമാനം ഇടിവുണ്ടായിരുന്നു. 84,496 വാഹനങ്ങള്‍മാത്രമാണ് വില്‍ക്കാനായത്. 2021 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 23,800 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കനത്ത കടബാധ്യതയെതുടര്ന്ന് പാപ്പരത്ത നടപടിയിലായിരുന്നു കമ്പനി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍