News

മഹീന്ദ്ര ജൂണ്‍ പാദത്തില്‍ 94 ശതമാനം ഇടിവ് രേഖപ്പെടുത്തി

മുംബൈ: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം & എം) 2020 ജൂണ്‍ പാദത്തില്‍ 54.64 കോടി ഏകീകൃത ലാഭം നേടി. 94 ശതമാനത്തിന്റെ വന്‍ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കൊവിഡ് -19 പാകര്‍ച്ചവ്യാധിയാണ് പ്രതികൂലമായി കമ്പനിയെ ബാധിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 894.11 കോടി നികുതിയ്ക്ക് ശേഷം കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നതായി എം ആന്‍ഡ് എം റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16,321.34 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 26,041.02 കോടി ആയിരുന്നു. 37 ശതമാനം ഇടിവ്.

ഓട്ടോമോട്ടീവ് വിഭാഗത്തില്‍ ആദ്യ പാദത്തില്‍ 6,508.6 കോടി വരുമാനം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 13,547.84 രൂപയായിരുന്നു വരുമാനം. ഫാം ഉപകരണ വിഭാഗത്തിന്റെ വരുമാനം 4,906.92 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 6,077.9 കോടി ആയിരുന്നു.

Author

Related Articles