മഹീന്ദ്ര ഥാര്‍ എസ്യുവി പ്രതിമാസ ഉല്പാദനം ഉയര്‍ത്തുന്നു; ആദ്യ 4 ദിവസത്തിനുള്ളില്‍ നടന്നത് 9000 ബുക്കിങ്
കൊച്ചി: മഹീന്ദ്ര ഥാര്‍ എസ്യുവി ഉല്പാദനം പ്രതിമാസം 3500 ആയി ഉയര്‍ത്തുമെന്ന് മഹീന്ദ്ര വാഹന ബിസിനസ് മേധാവി വീജേ നക്ര പറഞ്ഞു. 2500 വരെ ഉല്പാദനമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും വമ്പന്‍ ബുക്കിങ് കിട്ടിയ സാഹചര്യത്തില്‍ ഇത് ഉയര്‍ത്തും. ആദ്യ 4 ദിവസം തന്നെ 9000 ബുക്കിങ് നടന്നു. രാജ്യത്ത് 18 നഗരങ്ങളില്‍ മാത്രം ഥാര്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമായപ്പോഴത്തെ സ്ഥിതിയാണിതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം എത്തുന്നതോടെ ബുക്കിങ് ഇനിയും ഉയരുമെന്നും നക്ര പറഞ്ഞു.
ഓട്ടമാറ്റിക്, കണ്‍വേര്‍ട്ടിബിള്‍ ടോപ്, പെട്രോള്‍ വിഭാഗങ്ങളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ബുക്കിങ്ങുണ്ട്. കേരളത്തിലും മികച്ച ബുക്കിങ്ങാണു ലഭിക്കുന്നത്. നാസിക്കിലെ പ്ലാന്റില്‍ ഉല്പാദനം ഉയര്‍ത്തുന്നതുവരെ ചില വേരിയന്റുകള്‍ കിട്ടാന്‍ അല്പം കാത്തിരിപ്പു വേണ്ടിവരും. കഴിഞ്ഞ തലമുറ ഥാര്‍ ഓഫ്റോഡിങ് പ്രേമികളുടേതായിരുന്നെങ്കില് ഇപ്പോഴത്തെ ഥാര്‍ അവരെയും നഗരജീവിതത്തിനായി വണ്ടി വാങ്ങുന്നവരെയും ആകര്‍ഷിക്കുന്നതായി ബുക്കിങ് തെളിയിക്കുന്നു. ഡീസല്‍ എന്‍ജിന്റെ 'ത്രില്‍' നല്കുന്ന 2ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഥാറില്‍ അവതരിപ്പിച്ച എംസ്റ്റാലിയന്‍ എന്നു നക്ര പറഞ്ഞു. ഒരു വര്‍ഷത്തിനകം മഹീന്ദ്ര ശ്രേണിയിലാകെ 1.2ലീറ്റര്‍, 1.5ലീറ്റര്‍, 2 ലീറ്റര്‍ എംസ്റ്റാലിയന്‍ എന്‍ജിനുകള്‍ അവതരിപ്പിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍