News

ജനുവരി 1 മുതല്‍ ആഭ്യന്തര വാഹന വില വര്‍ദ്ധിപ്പിക്കുമെന്ന് മഹീന്ദ്ര

മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ എന്നിവയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും 2021 ജനുവരി 1 മുതല്‍ ആഭ്യന്തര വാഹന വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു. യാത്രാ വാഹനത്തിലും വാണിജ്യ വാഹനങ്ങളിലും നിറഞ്ഞ സാന്നിധ്യമായ മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വാഹന വിപണിയിലെ രണ്ട് മേഖലകളിലും വില വര്‍ദ്ധിപ്പിക്കും.

വാഹന നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് വില വര്‍ദ്ധനവിന് കാരണമെന്ന് മഹീന്ദ്ര പറഞ്ഞു. വ്യത്യസ്ത മോഡലുകളില്‍ ബാധകമായ വിലകള്‍ യഥാസമയം വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഒക്ടോബര്‍ 2 ന് മഹീന്ദ്ര രണ്ടാം തലമുറ താര്‍ അവതരിപ്പിച്ചിരുന്നു. 9.80 ലക്ഷം രൂപയായിരുന്നു താറിന്റെ എക്‌സ്‌ഷോറൂം വില.

ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2020 മഹീന്ദ്ര താറിന്റെ ഉല്‍പാദനം അടുത്ത മാസം മുതല്‍ പ്രതിമാസം 2,000 മുതല്‍ 3,000 യൂണിറ്റ് വരെ വര്‍ദ്ധിപ്പിക്കും. ഉത്സവ സീസണില്‍ 1,500 ഓളം താര്‍ വിതരണം ചെയ്തു. രണ്ടാം തലമുറ മഹീന്ദ്ര താറിന്റെ കാത്തിരിപ്പ് കാലാവധി 10 മാസം വരെ ഉയര്‍ന്നു.

മഹീന്ദ്ര ഈ മാസം നിരവധി വാഹനങ്ങള്‍ക്ക് വമ്പിച്ച ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അല്‍ടുറാസ് ജി 4 ന് വലിയ ഡിസ്‌കൌണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 3.06 ലക്ഷം രൂപയോളം ഈ കാറിന് ഇളവ് ലഭിക്കും. മഹീന്ദ്രയുടെ മറ്റ് മോഡലുകളില്‍ കെയുവി എന്‍എക്‌സ്ടി, ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500, മരാസോ തുടങ്ങിയവയും മികച്ച ഓഫറുകളില്‍ ഈ മാസം വാങ്ങാം.

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ടാം തലമുറ എക്‌സ് യു വി 500 ബ്രാന്‍ഡ് വിപണിയിലെത്തും. എല്ലാ പുതിയ സ്‌കോര്‍പിയോയും 2021 ല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, എക്‌സ് യു വി 300 ന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles