News

ചൈനയുടെ തളര്‍ച്ച, ഇന്ത്യയുടെ വളര്‍ച്ച; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഊന്നല്‍; ലക്ഷ്യം സ്വയം പര്യാപ്തത

ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആഗോള നിക്ഷേപകര്‍ക്കുള്ള ആശങ്ക തിരിച്ചറിഞ്ഞ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ വിപുലീകരിക്കാനും ഇതിലൂടെ പരമാവധി വിദേശനിക്ഷേപം രാജ്യത്ത് എത്തിക്കാനുമാണ് ഇരുപത് ലക്ഷം കോടിയുടെ വിപുലമായ സാമ്പത്തിക പാക്കേജിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്കുള്ള പദ്ധതികളടക്കം വളരെ കുറച്ച് ഭാഗം മാത്രമേ ഇന്ന് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ വലിയ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും ആദ്യദിനത്തില്‍ തന്നെ നിര്‍മ്മല സീതാരാമനില്‍ നിന്നുണ്ടായി.

ആഗോള ടെന്‍ണ്ടര്‍ വിളിക്കേണ്ട പദ്ധതികളുടെ അടങ്കല്‍ തുക ഇരുന്നൂറ് കോടിയായി ഉയര്‍ത്തുന്നതായി ധനമന്ത്രി ഇന്ന് അറിയിച്ചിട്ടുണ്ട്. ചെറുകിട ബ്രാന്‍ഡുകള്‍ക്ക് ആ?ഗോളതലത്തില്‍ ഉയരാനുള്ള പിന്തുണയും അവസരവും നല്‍കുമെന്ന് ധനമന്ത്രി ഇന്ന് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ ചെറുകിട വ്യാപാരങ്ങളേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.

Author

Related Articles