News

മേക്ക് മൈ ട്രിപ്പ് സ്ഥാപകന്‍ ദീപ് കല്‍റ ഇനി മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനത്ത്

ന്യൂഡല്‍ഹി: 21 വര്‍ഷത്തിന് ശേഷം മേക്ക് മൈ ട്രിപ്പിന്റെ സ്ഥാപകന്‍ ദീപ് കല്‍റ മുഖ്യ ഉപദേഷ്ടാവിന്റെ റോളിലേക്ക് മാറുന്നു. ഇതോടെ ഇന്ത്യയിലെ പ്രമുഖ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നിന്റെ തലമുറമാറ്റത്തിലേക്ക് വഴി തിരിക്കുകയാണ്. 2020 ഫെബ്രുവരി 11 മുതലാണ് കല്‍റ മേക്ക് മൈ ട്രിപ്പിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാനായി അധികാരമേറ്റെടുത്തത്. അദ്ദേഹം 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഖ്യ ഉപദേശകന്‍ എന്നീ നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ അംഗീകാരം നല്‍കിയതായും കമ്പനിയുടെ എസ്ഇസി ഫൈലിങ്ങില്‍ പറയുന്നു.

മേക്ക് മൈ ട്രിപ്പിന്റെ നേതൃത്വ ടീമിന് ഉപദേശങ്ങള്‍ നല്‍കുന്നതിനും ഉല്‍പ്പന്നങ്ങളുടെ നവീകരണവും വിപുലീകരണവും പോലുള്ള തന്ത്രപരമായ സംരംഭങ്ങള്‍ തുടരുന്നതിലും ദീപ് കല്‍റ തന്റെ സമയം ചെലവഴിക്കുമെന്നും പറയുന്നു. ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ രാജേഷ് മഗോവ് മേക്ക് മൈ ട്രിപ്പിന്റെ അടുത്ത ഘട്ട വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2000ല്‍ മേക്ക് മൈ ട്രിപ്പ് ആരംഭിച്ചതുമുതല്‍ കല്‍റ അതിന്റെ നേതൃത്വം നല്‍കിയിരുന്നത്. പിന്നീട്, 2010ല്‍ നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യുന്നതിലേക്കും ഇത് നയിച്ചു. അതിന് പുറമെ, അശോക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യവസായ സ്ഥാപനമായ ഇന്ത്യ ടെക്ക് ഡോട്ട് ഒര്‍ജിയുടേയും സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.

Author

Related Articles