മലബാര്‍ സിമന്റ്സില്‍ ഉല്പാദനം മാസം 50,000 ടണ്‍ കടന്നു; കോവിഡ് കാലത്തും ആവശ്യം വര്‍ധിച്ചു
പാലക്കാട്: ലോക്ഡൗണ്‍ ഇളവിന്റെ ആദ്യദിനം മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച, പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ഉല്പാദനം മാസം 50,000 ടണ്‍ കടന്നു. വില്പനയില് കുറവു വന്നതോടെ മറ്റു പല കമ്പനികളും വിലയില്‍ ഇളവു നല്‍കിയിട്ടും മലബാറിന് ആവശ്യക്കാര്‍ കൂടുതലാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ അര ലക്ഷം ടണ്‍ സിമന്റാണു മലബാര്‍ വിറ്റത്. ഈ മാസം അതില്‍ കൂടാനാണു സാധ്യത. ചേര്‍ത്തല യൂണിറ്റില്‍ 10,000 ടണ്‍ വരെയാണ് ഉല്പാദനം.
സിമന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളില്‍ ക്ലിങ്കര്‍, കല്‍ക്കരി, ചുണ്ണാമ്പുകല്ല് എന്നിവ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. സിമന്റ് വിതരണം പൂര്‍ണമായി റോഡ് വഴിയാക്കിയതു വില്പനയുടെ വേഗം വര്‍ധിപ്പിച്ചെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ 60% ചരക്കു ട്രെയിനിലാണു വില്പന കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ക്ലാസിക് ബ്രാന്‍ഡ് സിമന്റാണു വിപണിയിലുള്ളത്. വില ചാക്കിന് 385 390 രൂപ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍