വീണ്ടും ഇന്തോനേഷ്യയെ മറികടന്ന് മലേഷ്യ; ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളില്‍ ഉയര്‍ന്ന നികുതി ചുമത്തിയതാണ് മലേഷ്യയ്ക്ക് സഹായകരമായത്.
മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 238 ശതമാനം വര്‍ധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബര്‍ ഒന്നിന് ആരംഭിച്ച മാര്‍ക്കറ്റിങ് വര്‍ഷത്തിലെ കണക്കാണിതെന്ന് ഡാറ്റ ശേഖരിച്ച ദി സോള്‍വന്റ് എക്സ്ട്രാക്ടേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ പറയുന്നു.
ഇതേ സമയത്ത് ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 32 ശതമാനം ഇടിഞ്ഞ് രണ്ട് ദശലക്ഷം ടണ്ണായി. ഡിസംബറിലാണ് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയ്ക്ക് മുകളില്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ചുമത്തിയത്. എന്നാല്‍ ഇന്തോനേഷ്യ കയറ്റുമതി തീരുവ കുറച്ചാല്‍ പിന്നെ മലേഷ്യയില്‍ നിന്നുള്ള കയറ്റുമതി വീണ്ടും ഇടിയുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍