News

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വന്‍തോതില്‍ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിജയ് മല്യയെയും നീരവ് മോദിയെയും യുകെയില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചോക്സി ആന്റിഗ്വയിലാണെന്നാണ് വിവരം.

ഇന്‍ഷുറന്‍സ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയില്‍ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവര്‍ത്തനംനിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 90,000 കോടി രൂപയാണ് വായ്പയനിത്തില്‍ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവന്‍ ചോക്സിക്കുമെതിരെയുള്ള ആരോപണം.

മല്യയെ കൈമാറാന്‍ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമര്‍ശം. അടുത്തയിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

Author

Related Articles