വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷന് അത്യാധുനിക ശ്രവണ സഹായി നല്കി
വലപ്പാട്: കേള്‍വി പരിമിതിയെ മറികടക്കാന്‍ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗണ്ടേഷന് വിനീഷയ്ക്കു നല്കി. ജന്മസിദ്ധമായി തന്നെ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച വിനീഷ വളര്‍ന്നു വരുന്ന ചിത്രകാരിയാണ്.
വലപ്പാട് മണപ്പുറം ഫിനാന്‍സ് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ വിനീഷയ്ക്കു ശ്രവണ സഹായി കൈമാറി. പ്രാദേശിക മാധ്യമം വഴിയാണ് വിനീഷയുടെ ആഗ്രഹം മണപ്പുറം ഫൗണ്ടേഷന്റെ ശ്രദ്ധയിപ്പെട്ടത്. പെരിങ്ങോട്ടുകര പാറപറമ്പില്‍ ചന്ദ്രന് പി കെ, ശീജ ദമ്പതികളുടെ മകളാണ് വീനീഷ.
ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് 318 ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സനോജ് ഹെര്‍ബര്‍ട്ട്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍